എന്തുതരം അന്വേഷണമാണ് സര്‍ക്കാര്‍ നടത്താനൊരുങ്ങുന്നത്?

ലൈഫ് മിഷനുകീഴില്‍ വടക്കാഞ്ചേരിയില്‍ നടക്കുന്ന പാര്‍പ്പിട പദ്ധതിയെക്കുറിച്ച് ഉയര്‍ന്ന അഴിമതി ആക്ഷേപങ്ങളില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചതിനുശേഷം ഉയര്‍ന്ന ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചതാണ് കേട്ടത്. ഇന്ന് പ്രതിപക്ഷം പറയുന്നു ലൈഫ് വിവാദത്തില്‍ മുഖ്യമന്ത്രിയാണ് ഒന്നാംപ്രതി. മുഖ്യമന്ത്രിയെ ചോദ്യംചെയ്യണം. യഥാര്‍ഥത്തില്‍ എന്തുതരം അന്വേഷണമാണ് സര്‍ക്കാര്‍ നടത്താനൊരുങ്ങുന്നത്? അതിന് ആധാരമായി സര്‍ക്കാരിന് കിട്ടിയ വിവരമെന്താണ്? യുഎഇ കോണ്‍സുലേറ്റ് ജനറല്‍ ഒപ്പിട്ട കരാറുള്ള ഒരു ഇടപാടില്‍ സംസ്ഥാനത്തെ ഒരു ഏജന്‍സിക്ക് ഏതുവരെയാണ് പോകാനാകുക? മുഖ്യമന്ത്രി പറഞ്ഞപോലെ ആ പൂതി മനസില്‍ വയ്ക്കാനാണെങ്കില്‍ അത് മുഖ്യമന്ത്രിക്ക് കീഴിലെ ഏജന്‍സിക്ക് കൊടുക്കുന്ന സന്ദേശവും നിര്‍ദേശവും എന്താണ്?