സ്വര്‍ണക്കടത്തില്‍ ബിജെപി പ്രതിരോധത്തിലോ ?

സ്വര്‍ണക്കടത്തില്‍ അന്വേഷണം മുറുകുമ്പോവ്‍ നെഞ്ചിടിപ്പ് കൂടുക കേന്ദ്രമന്ത്രി വി.മുരളീധരന്‍റെയാണോ എന്ന ചോദ്യത്തിന് ഇന്ന് മുഖ്യമന്ത്രി പറഞ്ഞ മറുപടിയാണിത്. പക്ഷേ ജനം ടിവി കോര്‍ഡിനേറ്റിങ് എഡിറ്റര്‍ പറഞ്ഞുവെന്ന് സ്വപ്ന സുരേഷ് മൊഴിനല്‍കിയതായി പുറത്തുവന്ന കാര്യം വി.മുരളീധരന്് വേണ്ടിയാണെന്ന് സിപിഎം ആരോപിക്കുകയും ചെയ്യുന്നു. നയതന്ത്ര പാഴ്സലിലല്ല സ്വര്‍ണം കടത്തിയതെന്ന കേന്ദ്രമന്ത്രിയുടെ നിലപാടിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് മാധ്യമപ്രവര്‍ത്തകന്‍റെ പ്രതിക്കുള്ള ഉപദേശമെന്ന് സിപിഎം ചൂണ്ടിക്കാട്ടുന്നു. വി.മുരളീധരന്‍റെ ഫോണ്‍ രേഖകള്‍ പിടിച്ചെടുത്ത് പരിശോധിക്കണമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ആവശ്യപ്പെടുന്നത്. 

. സ്വര്‍ണക്കടത്തിന് ബിജെപി–സിപിഎം ബന്ധമെന്നാണ് യുഡിഎഫ് ആരോപണം. കേന്ദ്രമന്ത്രിക്കെതിരെ ആരോപണമുയരുമ്പോള്‍ ബിജെപി പ്രതിരോധത്തിലാവുകയാണോ ? വി.മുരളീധരനെതിരെ ഉയരുന്ന ആരോപണങ്ങള്‍ വസ്തുതാപരമോ രാഷ്ട്രീയമോ ?