അന്വേഷണം മുറുകുന്നു; മതഗ്രന്ഥ വിതരണത്തില്‍ ജലീലിന് വീഴ്ചയോ..?

യു.എ.ഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം വിതരണം ചെയ്തതില്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറില്‍ നിന്ന് വിവരങ്ങള്‍ തേടി  കസ്റ്റംസ്. 

രണ്ടു വര്‍ഷത്തിനുള്ളില്‍ എത്ര ഡിപ്ലോമാറ്റിക് പാഴ്സലുകളടക്കം വന്നുവെന്നതടക്കമുള്ള വിവരങ്ങള്‍ അറിയിക്കണം. സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ ഫോണ്‍ വിശദാംശങ്ങള്‍ നല്‍കാത്തതിന് ബി.എസ്.എന്‍.എല്ലിനും കസ്റ്റംസ് നോട്ടീസ് അയച്ചു. മന്ത്രി കെ.ടി.ജലീല്‍ ചട്ടലംഘനം നടത്തിയെന്ന ബി.ജെ.പിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ണായക നീക്കമാണ് കസ്റ്റംസിന്റേത്. പക്ഷേ ഓരോ നയതന്ത്ര പാഴ്സലിനും സംസ്ഥാനസര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ ഓഫിസറുടെ അനുമതി വേണമെന്നും ചട്ടത്തിലുണ്ട്. അപ്പോള്‍ ആരാണ് മറുപടി പറയേണ്ടത്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കോണ്‍സുലേറ്റിന്റെ ഖുറാന്‍ വിതരണത്തില്‍ മറുപടി പറയേണ്ടത് കെ.ടി.ജലീലോ കേന്ദ്രമോ?