ചോദ്യങ്ങളെ ഭയന്നോ കൂട്ട ആക്രമണം? സി.പി.എമ്മിന്‍റെ മാധ്യമസമീപനമെന്ത്?

ഒരു ആധുനിക വികസിത സമൂഹത്തില്‍  മാധ്യമസ്വാതന്ത്ര്യം ചര്‍ച്ച ചെയ്യേണ്ടി വരുന്നതു തന്നെ നിര്‍ഭാഗ്യകരമാണ്. പക്ഷേ  കേരളത്തില്‍ കുറച്ചു ദിവസങ്ങളായി  ചോദ്യം ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ നേരിടേണ്ടി വരുന്നത് ഹീനമായ ആക്രമണമാണ്. ഭരണപക്ഷാനുകൂലികള്‍ എന്നവകാശപ്പെടുന്നവരും പാര്‍ട്ടി പത്രത്തിലെ ജീവനക്കാരനും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുമെല്ലാം മാധ്യമങ്ങള്‍ക്കെതിരെ അധിക്ഷേപം ചൊരിയുന്നു.

വനിതാമാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കുറ്റകരമായ വ്യക്തിഹത്യ നടത്തുന്നു.  പരിശോധിക്കാമെന്നു മുഖ്യമന്ത്രി. വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേശാഭിമാനി എഡിറ്റര്‍. മാധ്യമങ്ങളും ഇതു ചെയ്യാറുണ്ടല്ലോയെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍. ആരോഗ്യകരമായ സംവാദങ്ങളും വിമര്‍ശനങ്ങളുമാണ് ശരിയെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സി.പി.എമ്മിന്റെ മാധ്യമസമീപനം വിമര്‍ശനമോ ആക്രമണമോ?