ആശംസിച്ച് പ്രിയങ്ക; എതിർത്ത് ലീഗ്; രാമക്ഷേത്രത്തില്‍ കോണ്‍ഗ്രസ് നിലപാടേത്?

അയോധ്യയില്‍ പുതിയ ക്ഷേത്രത്തിന് നാളെ ഭൂമിപൂജ. പ്രധാനമന്ത്രിയടക്കം 175 അതിഥികള്‍. കഴിഞ്ഞ നവംബറില്‍ സുപ്രീംകോടതി പ്രഖ്യാപിച്ച വിധിക്ക് പിന്നാലെയാണ് ക്ഷേത്ര നിര്‍മാണത്തിന് അരങ്ങൊരുങ്ങിയത്. കോടതിവിധി പൊതുവില്‍ സ്വാഗതംചെയ്യപ്പെട്ടു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും. ക്ഷേത്രനിര്‍മാണത്തിന് അനുകൂലമായി കോണ്‍ഗ്രസ് പ്രതികരിക്കുകയും ചെയ്തു. പക്ഷെ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നിലപാടിനെച്ചൊല്ലി ഒരു വിവാദം ഉരുത്തിരിഞ്ഞിരിക്കുന്നു. 

എല്ലാ ഇന്ത്യക്കാരുടെയും സമ്മതത്തോടെയാണ് രാമക്ഷേത്രം നിര്‍മിക്കുന്നത് എന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ പ്രസ്താവനയാണ് കാരണം. ദേശീയ നേതൃത്വത്തിന്റെ നിലപാട് കാക്കുന്നുവെന്ന് മുസ്്ലിം ലീഗ് പറഞ്ഞെങ്കിലും പിന്നാലെ ഇന്നെത്തുന്നത് സര്‍വാത്മനാ ഭൂമിപൂജയ്ക്ക് ആശംസ നേരുന്ന പ്രിയങ്കാ ഗാന്ധിയുടെ നിലപാടാണ്. നാളെ മുസ്്ലിം ലീഗ് നേതൃയോഗം ചേരുന്നു. 

പ്രിയങ്ക പറഞ്ഞതില്‍ തെറ്റില്ലെന്ന നിലപാടുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ പ്രതികരണവുമെത്തി. അപ്പോള്‍ കോണ്‍ഗ്രസ് എന്തുപറയണമെന്നാണ് അവരെ സംശയത്തോടെ നോക്കുന്നവര്‍ ആവശ്യപ്പെടുന്നത്?