സ്വര്‍ണക്കടത്ത് കേസിൽ കേന്ദ്രം പിടിമുറുക്കുന്നോ ?

ഒരു മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കേന്ദ്രമന്ത്രി സത്യഗ്രഹമിരിക്കുക എന്ന അപൂര്‍വസമരം ഇന്ന് രാഷ്ട്രീയ കേരളം കണ്ടു. മുഖ്യമന്ത്രി  പിണറായി വിജയന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരനാണ് ഡല്‍ഹിയില്‍ സമരമിരുന്നത്. ഇതോടെ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണകള്ളക്കടത്ത് ദേശീയ ശ്രദ്ധയിലേക്ക് വരികയാണ്.  മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യവിരുദ്ധപ്രവര്‍ത്തികളുടെ താവളമാക്കി എന്ന ആരോപണത്തിലൂടെ കൃത്യമായ രാഷ്ട്രീയം പറഞ്ഞുവയ്ക്കുകയാണ് ബിജെപി. കുറ്റകൃത്യത്തിന്റെ ഒരറ്റം മാത്രമാണ് പുറത്തു വന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറി നിന്ന് പിണറായി വിജയൻ നിരപരാധിത്വം തെളിയിക്കണമെന്നും ബിജെപി ദേശിയ ജനറൽ സെക്രട്ടറി പി മുരളീധർ റാവു ആവശ്യപ്പെട്ടു. കേസൊതുക്കാന്‍ ബിജെപി –സിപിഎം ധാരണ എന്ന കോണ്‍ഗ്രസിന്‍റെ ആരോപണത്തിനിടെയാണ് ഈ നീക്കങ്ങള്‍. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു, സ്വര്‍ണക്കടത്തില്‍ കേന്ദ്രം പിടിമുറുക്കുന്നോ ?