എല്ലാം എന്‍.ഐ.എയ്ക്ക് കൊടുത്ത് കാഴ്ചക്കാരന്റെ റോളില്‍ മതിയോ പൊലീസ്?

സ്വര്‍ണക്കടത്തില്‍ സമരം ശക്തമാക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ഏഴാം ദിവസും കള്ളക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ്നായരെയും കണ്ടെത്താന്‍ കസ്റ്റംസിന് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ ഒാഫീസിനെയും പ്രതികളെയും രക്ഷിക്കാനാണ് സ്വര്‍ണക്കടത്തില്‍ സംസ്ഥാന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാത്തതെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. ക്രൈംബ്രാഞ്ച് കേസില്‍ പ്രതിയായ സ്വപ്ന സുരേഷിനായി കേരള പൊലീസ് തിരച്ചില്‍ നടത്തുന്നുമില്ല. കേന്ദ്ര ഏജന്‍സി വരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ചല്ലോ എന്നതാണ് സര്‍ക്കാരിന്‍റെ ന്യായം.  

സ്വപ്നയുടെ വ്യാജസര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് പൊലീസിന് ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ പിടിച്ചുലച്ച സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരും ഏജന്‍സികളും നിസംഗത പുലര്‍ത്തുന്നുണ്ടോ ? കസ്റ്റംസിനെ സഹായിക്കാന്‍ കേരള പൊലീസ് തയാറാകേണ്ടതുണ്ടോ ? സ്വര്‍ണക്കടത്ത് എന്‍ഐഐയ്ക്ക് വിട്ടുകൊടുത്ത് കാഴ്ചക്കാരായാല്‍ മതിയോ കേരളം ?