നഗരങ്ങളില്‍ അപായമണി മുഴങ്ങുന്നോ?; ദുരന്തത്തെ ക്ഷണിച്ചുവരുത്തുന്നുവോ..?

കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വൂഹാന്‍ മുതല്‍ ആയിരങ്ങള്‍ മരിച്ച ന്യൂയോര്‍ക്കും ഇങ്ങ് ചെന്നൈയും വരെ തെളിയിച്ച ഒന്നുണ്ട്. കൊറോണ വൈറസ് വളരെയെളുപ്പത്തില്‍ കീഴടക്കുന്നത് നഗരങ്ങളെയാണ്. നഗരജനസംഖ്യ അധികമില്ലാത്ത കേരളം കോവിഡ് പ്രതിരോധത്തില്‍ മുന്നില്‍ നിന്നതിന്‍റെ ഒരു കാരണവും ഇതുതന്നെ. പക്ഷേ ഇന്നിപ്പോള്‍ നമ്മുടെ പ്രധാനനഗരങ്ങള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍   തന്നെ പറയുന്നതുപോലെ അഗ്നിപര്‍വതത്തിന് മുകളിലായിരിക്കുന്നു. പ്രത്യേകിച്ചും  തിരുവനന്തപുരവും കൊച്ചിയും. നാളെ മുതല്‍ ഒരാഴ്ചത്തേക്ക് തിരുവനന്തപുരം നഗരം ട്രിപ്പിള്‍ ലോക്ഡൗണിലാക്കുകയാണ്.

സമൂഹവ്യാപനം ഉണ്ടായിട്ടില്ല എന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ഉറവിടമറിയാത്ത രോഗികളും സമ്പര്‍ക്ക രോഗബാധയും   ഈ രണ്ട് നഗരങ്ങള്‍ക്കും വന്‍ ഭീഷണിയാണുണ്ടാക്കുന്നത്. ജാഗ്രതക്കുറവ് നമ്മെ വന്‍ദുരന്തത്തിലേക്ക്  തള്ളിവിടാം. പ്രമുഖവ്യാപാരസ്ഥാപനങ്ങളിലും സ്വകാര്യ ആശുപത്രികളിലിമെല്ലാം രോഗികള്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട് എന്ന് മനസിലാക്കുക. അനാവശ്യയാത്രകള്‍ ഒഴിവാക്കി സ്വന്തം ആരോഗ്യം സ്വയം സൂക്ഷിക്കുക. കേരളത്തിലെ നഗരങ്ങളില്‍ അപായമണി മുഴങ്ങുന്നോ..? വിഡ‍ിയോ കാണാം.