നഗ്നശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രമെഴുതിച്ചു; ഇത് പിന്തുണയ്ക്കേണ്ട ഒന്നാണോ?

രഹന ഫാത്തിമ എന്ന പേര് കേരളത്തിന് അപരിചിതമല്ല. ശബരിമലയില്‍ മാത്രമല്ല രഹനയെ നമുക്ക് പരിചയം. മറ്റ് പല ഇടപെടലുകള്‍ വഴിയുമാണ്. പക്ഷെ ഈ ദിവസങ്ങളില്‍ രഹന ചര്‍ച്ചയാകുന്നതിന് ആധാരമായ പ്രശ്നം സങ്കീര്‍ണമായ പല ചോദ്യങ്ങളും ഉയര്‍ത്തുന്ന ഒന്നാണ്. സ്വന്തം നഗ്നശരീരത്തില്‍ സ്വന്തം മക്കളെക്കൊണ്ട് ചിത്രമെഴുതിച്ച രഹന അത് പ്രചരിപ്പിക്കുകയും ചെയ്തു. എന്താണ് തെറ്റെന്ന ചോദ്യവുമായി രഹനയുടെ ഭര്‍ത്താവുണ്ട്, അതേ ചോദ്യവുമായി സമൂഹമാധ്യമങ്ങളില്‍ കുറേയേറെ പേരുണ്ട്. പക്ഷെ അങ്ങനെ പിന്തുണയ്ക്കേണ്ട ഒന്നാണോ രഹന ഫാത്തിമ ഈ ചെയ്തത്?