സിനിമയെച്ചൊല്ലി കലാപം; ചരിത്രത്തെ വളച്ചൊടിക്കുന്നത് എന്തിന്?

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആദ്യഘട്ടത്തില്‍ ഏറനാട്ടില്‍  ജീവിച്ച വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയാണ് ഇന്ന് കേരളത്തില്‍ സമൂഹമാധ്യമങ്ങളിലെ താരം. 1921ലെ മലബാര്‍ വിപ്ലവത്തെച്ചൊല്ലി സമൂഹമാധ്യമകലാപം കത്തിപ്പടരുകയാണ്. ഫേസ്ബുക്കും ട്വിറ്ററുമൊന്നും സങ്കല്‍പ്പത്തില്‍ പോലുമില്ലാത്ത കാലത്ത് ജീവിച്ച ഹാജിയെ സമൂഹമാധ്യമങ്ങളിലെത്തിച്ചത് ചലച്ചിത്ര, രാഷ്ട്രീയ പ്രവര്‍ത്തകരാണ്. നടന്‍ പ്രിഥിരാജ് സുകുമാരന്‍ തന്‍റെ പുതിയ സിനിമയെക്കുറിച്ച് സമൂഹമാധ്യമത്തില്‍ കുറിച്ചത് ഇങ്ങനെ.  

ലോകത്തിന്‍റെ നാലിലൊന്ന് ഭാഗം അടക്കിഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ യുദ്ധം ചെയ്ത് മലയാളരാജ്യം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം  ഞങ്ങള്‍ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവചരിത്രത്തിന്‍റെ നൂറാം വാര്‍ഷികത്തില്‍ ഞങ്ങള്‍ ചിത്രീകരണം ആരംഭിക്കുന്നു.  പക്ഷെ ആഷിക് അബു പ്രിഥ്വിരാജ് ചിത്രം മാത്രമല്ല വാരിയംകുന്നന്‍റെ കഥപറയുന്നത്.  ജീവിച്ചി്രുന്ന ഒരു വ്യക്തിയെക്കുറിച്ച് നാലുസിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നു. ആഷിക് അബു ചിത്രം ചരിത്രത്തെ വളച്ചൊടിക്കലാണെന്നും പ്രിഥ്വിരാജ് പിന്‍മാറണമെന്നും ബിജെപിയടക്കം   വലതുസംഘടനകള്‍ ആവശ്യപ്പെടുന്നു. ചരിത്രവും ആവിഷ്ക്കാരസ്വാതന്ത്ര്യവും കൂട്ടിക്കുഴയ്ക്കണോ ?