കോവിഡ് പ്രതിരോധത്തിനും ആപ്പ് 'ആപ്പാ'കുമോ..? അപായസൂചന ഉണ്ടോ..?

കോവിഡ് കേരളത്തില്‍ പിടിമുറുക്കുകയാണ്. ഇന്ന് 62 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതര്‍ 1150 ആയി. കൂടുതല്‍ പുറത്തുനിന്നെത്തിയവര്‍ക്കാണെങ്കിലും സമ്പര്‍ക്കം മൂലം രോഗം പടരുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. കഴിഞ്ഞ 19 ദിവസത്തിനിടെ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കനുസരിച്ച് സമ്പര്‍ക്കം മൂലം രോഗം പിടിപെട്ടവരുടെ എണ്ണം എഴുപതിന് അടുത്താണ്. 

സാമൂഹ്യ അകലം പാലിക്കലാണ് കോവിഡ് വ്യാപനം തടയുന്നതില്‍ ഏറ്റവും നിര്‍ണായകമെന്ന് ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുന്നത് സര്‍ക്കാരാണ്. പക്ഷേ ഇതേ നിയന്ത്രണം അട്ടിമറിക്കാനും സര്‍ക്കാര്‍ വഴിയൊരുക്കുന്നു. ബെവ് ക്യൂ ആപ് താളം തെറ്റിയതോടെ ബാറുകള്‍ക്ക് മുന്നില്‍ കൂടിയ മദ്യപന്‍മാര്‍ സാമൂഹ്യ അകലമെല്ലാം മറന്നു. ചിലയിടങ്ങളില്‍ ക്വാറന്‍റീന്‍ കേന്ദ്രങ്ങളില്‍പ്പോലും മദ്യവില്‍പന തകൃതിയായി നടന്നു. ആള്‍ത്തിരക്ക് ഒഴിവാക്കാനായി ഏര്‍പ്പെടുത്തിയ ആപ്കൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ലന്ന് മാത്രമല്ല ഗുണത്തേക്കാളേറെ ദോഷത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കാണാം കൗണ്ടർ പോയിന്റ്.