ലോക്ഡൗണ്‍ നീട്ടേണ്ടി വരില്ല; സർക്കാർ വിലയിരുത്തൽ എന്ത്?

കേരളത്തില്‍ ഇന്നു രോഗം സ്ഥിരീകരിച്ചത് 21 പേര്‍ക്ക്.  12 പേര്‍ വിദേശത്തു നിന്നെത്തിയവര്‍, 9 പേര്‍ സമ്പര്‍ക്കം. ഇവരില്‍ തബ്‍ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങിയ 2 പേര്‍ കൂടി ഉള്‍പ്പെടുന്നു. എന്നാല്‍ രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ വേഗം കൂടി. രോഗബാദിതരുടെ എണ്ണം രണ്ടായിരത്തോട് അടുക്കുന്നു. മരണം അമ്പതെന്ന് ഔദ്യോഗിക കണക്ക്. ലോക്ഡൗണ്‍ നീട്ടേണ്ടി വരില്ലെന്ന് മുഖ്യമന്ത്രിമാരോടു സംസാരിച്ച പ്രധാനമന്ത്രി സൂചിപ്പിച്ചുവെന്നതാണ് ഇന്നത്തെ ഒരു പ്രധാനവാര്‍ത്ത. പക്ഷേ സഞ്ചാരനിയന്ത്രണമടക്കം തുടരേണ്ടിവരും. എങ്ങനെയെല്ലാം ക്രമീകരണങ്ങള്‍ വേണ്ടിവരുമെന്നു നിര്‍ദേശിക്കാന്‍ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. സാലറി ചലഞ്ചില്‍ പങ്കെടുത്തില്ലെങ്കില്‍ അടുത്തമാസം ശമ്പളവിതരണം നിയന്ത്രിക്കേണ്ടി വരുമെന്ന കര്‍ശന മുന്നറിയിപ്പുമായി ധനമന്ത്രി തോമസ് ഐസക് എത്തിയതും വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ലോക്ഡൗണ്‍ നീട്ടില്ലെങ്കിലും കരുതല്‍ ഇനിയുമെത്ര നീട്ടണം?