സംസ്ഥാനം സമ്പൂർണ അടച്ചിടലിൽ; ഇനി നമ്മുടെ ഉത്തരവാദിത്തമെന്താണ്?

കേരളം അടച്ചിടുകയാണ്. ഇന്നുരാത്രി മുതല്‍ 31 വരെ സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചിടല്‍. 28 പേര്‍ക്കുകൂടി കോവിഡ്; ഇതില്‍ പത്തൊന്‍പതും കാസര്‍കോട്കണ്ണൂരില്‍ അഞ്ചും എറണാകുളത്ത് രണ്ടുപേര്‍ക്കും കോവിഡ് 64320 പേര്‍ നിരീക്ഷണത്തില്‍; 383 പേര്‍ ആശുപത്രിയില്‍. പൊതുഗതാഗതം നിര്‍ത്തും, അതിര്‍ത്തികള്‍ അടയ്ക്കും. സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും; കര്‍ശനപരിശോധനയുണ്ടാകും. ഓട്ടോ, ടാക്സി തടയില്ല; കര്‍ശന സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കും. 

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുവരുന്നവര്‍ക്ക് 14 ദിവസം നിരീക്ഷണം കോവിഡ് ബാധിച്ച് രാജ്യത്ത് ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ എട്ടായി. വിദേശത്ത് മൂന്ന് ഇന്ത്യക്കാരും മരിച്ചു. 433 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ആഭ്യന്തര വിമാന സര്‍വീസുകള്‍ നാളെ അര്‍ധരാത്രി മുതല്‍ നിര്‍ത്തിവയ്ക്കും. 19 സംസ്ഥാനങ്ങള്‍ പൂര്‍ണമായും 6 സംസ്ഥാനങ്ങള്‍ ഭാഗികമായും അടച്ചിടല്‍ നടപ്പാക്കി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഇനി നമ്മുടെ ഉത്തരവാദിത്തമെന്താണ്?