പ്രതിഷേധം തിളച്ച് പാർലമെന്റ്; ചർച്ച നീളുമ്പോൾ സംഭവിക്കുന്നത്?

ഈ ദിവസങ്ങളില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍നിന്ന് ഏറ്റവുമധികം പ്രതീക്ഷിക്കുന്ന ഒരു വാര്‍ത്ത ഡല്‍ഹി കലാപം സഭകള്‍ ചര്‍ച്ച ചെയ്തു എന്നതാകാം. അതിന് പക്ഷെ കാത്തിരിക്കണം. സര്‍ക്കാരിന്റെ തീരുമാനംപോലെ ഹോളി കഴിയുന്നതുവരെ കാത്തിരിക്കണം. ഇന്ന് ലോക്സഭയില്‍നിന്ന് വരുന്നത് ഡല്‍ഹി കലാപം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ഏഴ് കോണ്‍ഗ്രസ് എംപിമാര്‍ സഭയിലെ മോശം പെരുമാറ്റം ആരോപിക്കപ്പെട്ട് സസ്പെന്‍ഡ് ചെയ്യപ്പെടുന്നു എന്നതാണ്. ഏഴുപേരില്‍ കേരളത്തില്‍നിന്നുള്ള ബെന്നി ബെഹനാന്‍, ടിഎന്‍ പ്രതാപന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ കുര്യാക്കോസ് എന്നീ നാലുപേരും അടങ്ങുന്നു. സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയം സഭ അംഗീകരിക്കുകയും ഇവരോട് പുറത്തുപോകാന്‍ സ്പീക്കര്‍ നിര്‍ദേശിക്കുകയും ആണ് ഉണ്ടായത്. പിന്നോട്ടില്ലെന്ന് ഏഴുപേരും വ്യക്തമാക്കുമ്പോള്‍, ഇത് പോരാ, അവരെ അയോഗ്യരാക്കണമെന്ന ആവശ്യമാണ് ഭരണപക്ഷ ബെഞ്ചില്‍നിന്ന് ഉയര്‍ന്നത്. എന്താണ് യഥാര്‍ഥത്തില്‍ ഈ നടപടിയിലേക്ക് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്? അടുത്തയാഴ്ച ഡല്‍ഹി കലാപം ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കെ വലിയ പ്രതിഷേധങ്ങള്‍കൊണ്ട് കോണ്‍ഗ്രസടക്കം ലക്ഷ്യമിടുന്നതെന്താണ്? കൗണ്ടര്‍പോയിന്റ് വിഡിയോ കാണാം