കേരളത്തെ ഞെട്ടിച്ച പെരിയ ഇരട്ടക്കൊലയുടെ അന്വേഷണത്തെക്കുറിച്ചുള്ള ആരോപണപ്രത്യാരോപണങ്ങളാണ് തുടക്കത്തില്‍ കേട്ടത്. ക്രൈംബാഞ്ച് രേഖകള്‍ കൈമാറുന്നില്ലെന്ന് ഇന്നലെ സി.ബി.ഐ കോടതിയില്‍ പറഞ്ഞു. രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം. പ്രാദേശിക നേതാക്കള്‍ കൊലപ്പെടുത്തിയ കേസ് ഇന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. അപ്പീലില്‍ തീരുമാനം കാത്തു തന്നെയാണ് ക്രൈംബ്രാഞ്ച് സി.ബി.ഐയോട് സഹകരിക്കാത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷം വിടുവായത്തം പറയുകയാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു പരിഹസിച്ചു. രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ട കേസില്‍ ഈ നിലപാട് ക്രൂരമാണെന്ന് പ്രതിപക്ഷം ശക്തമായി തിരിച്ചടിച്ചു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പെരിയയില്‍ വിടുവായത്തം പറയുന്നതാരാണ്?