പടരുന്ന കൊറോണ ലോകത്തെ തളര്‍ത്തുമോ?

ചൈനയില്‍ തുടങ്ങിയ കോവിഡ് 19 എന്ന കൊറോണ വൈറസ് ബാധ, ലോകരാജ്യങ്ങള്‍ക്ക്ു മേല്‍ പിടിമുറുക്കുന്നു. ഏഷ്യയും മധ്യപൂര്‍വദേശവും കടന്ന് യൂറോപ്പിലും അമേരിക്കയിലുമെത്തിയിരിക്കുന്നു കൊറോണ. 65 രാജ്യങ്ങളിലായി 85, 702 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു, ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2,933 പേര്‍ക്ക് ജീവന്‍ നഷ്ടമായി. എം.പി ഉള്‍പ്പെട 54 പേര്‍ മരിച്ചതോടെ ഇറാന്‍ പാര്‍ലമെന്‍റ് അടച്ചു. അമേരിക്കയില്‍ 22 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, വാഷിങ്ടണില്‍ ആദ്യ മരണവും. വടക്കന്‍ ഇറ്റലിയില്‍ 800 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതാണ് യൂറോപ്പിനെ ആശങ്കയിലാക്കുന്നത്. 29 പേരാണ് ഇറ്റലിയില്‍ മരണത്തിന് കീഴടങ്ങിയത്.  ആഗോള സാമ്പത്തിക മാന്ദ്യകാലത്തെ ഓര്‍മിപ്പിക്കുന്നതാണ് കൊറോണയുണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി. പടരുന്ന കൊറോണ ലോകത്തെ തളര്‍ത്തുമോ?