ഒരുപടി കടന്ന് പ്രതിപക്ഷം; സംയുക്ത പ്രമേയത്തിന് സര്‍ക്കാരുണ്ടോ?

ഗവര്‍ണറുമായുള്ള ഏറ്റുമുട്ടലില്‍ ഒരുപടി കൂടി കടന്ന് പ്രതിപക്ഷം. നിയമസഭയെ അവഹേളിച്ച ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന്‌ ആവശ്യപ്പെടുന്ന പ്രമേയം  നിയമസഭയില്‍ അവതരിപ്പിക്കാന്‍ അനുമതി തേടി പ്രതിപക്ഷ നേതാവ്. നയപ്രഖ്യാപനപ്രസംഗത്തില്‍ പൗരത്വനിയമത്തിനെതിരായ വിമര്‍ശനം ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയതാണ് കടുത്ത നടപടിക്ക് പ്രതിപക്ഷത്തെ പ്രേരിപ്പിച്ചത്. 

നോട്ടിസ് ഗൗരവത്തോടെ കാണുന്നുവെന്ന് സ്്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും പറഞ്ഞു. നയപ്രഖ്യാപനം സംബന്ധിച്ച് വിശദീകരണം ചോദിച്ചതില്‍       ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട ബാധ്യതകളില്ലാത്ത പ്രതിപക്ഷത്തിനാണ് കൂടുതല്‍ രോഷം എന്നത് ശ്രദ്ധേയം. സര്‍ക്കാരാകട്ടെ ഈ പ്രമേയത്തെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടുമില്ല. ഗവര്‍ണര്‍ക്കെതിരെ സംയുക്തപ്രമേയത്തിന് സര്‍ക്കാര്‍ തയാറോ ?