കണ്ണുകളിൽ വിരകൾ; പ്രളയത്തിന് ശേഷം പരക്കുന്ന അപൂർവ്വരോഗം

കണ്ണുകളില്‍ പ്രത്യേക തരം വിരകള്‍ കാണുന്ന അസുഖം പ്രളയത്തിന് ശേഷം വര്‍ധിച്ചതായി നേത്രരോഗ വിദഗ്ധര്‍. കൊതുകുകളാണ് രോഗ വാഹകരെന്നാണ് നേത്രരോഗ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

മന്ത് രോഗം പരത്തുന്ന തരം വൈറസുകളാണ് വില്ലന്‍. കണ്ണുകളില്‍ നീരും വേദനയുമാണ് രോഗ ലക്ഷണം. അള്‍ട്രാസൗണ്ട് സ്കാനിങ് മുഖേനയാണ് രോഗം കണ്ടെത്തുന്നത്. നാല്‍ക്കാലികളുടെ ചോരയൂറ്റുന്ന കൊതുകുകള്‍ മനുഷ്യനെ കുത്തുമ്പോഴാണ് രോഗം പടരുന്നത്. കൊതുകുകളാണ് ഈ രോഗം പരത്തുന്നതിന്റെ വില്ലന്‍. ഇരുപതു സെന്റിമീറ്റര്‍ വരെ നീളമുള്ള വിരകളാണ് കണ്ണുകളില്‍ തമ്പടിക്കുന്നത്. കണ്ണിന് വേദനയും നീരുമായി നിരവധി രോഗികള്‍ പ്രതിദിനം വരുന്നതായി നേത്രരോഗ വിദഗ്ധര്‍ പറയുന്നു.

തെരുവു നായകളെ കടിക്കുന്ന കൊതുകുകള്‍ മനുഷ്യരെ കടിക്കുമ്പോഴും രോഗം വരും. കൊതുകുനശീകരണമാണ് പ്രതിരോധ മാര്‍ഗം. നേത്രരോഗത്തിന് മരുന്നു ലഭ്യമാണ്. കണ്ണിനു ചുറ്റും നീരും വേദനയുമാണ് രോഗ ലക്ഷണം. പ്രളയത്തിന് ശേഷം കൊതുകുകള്‍ വര്‍ധിച്ചതും രോഗം പടരാന്‍ കാരണമായിട്ടുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.