തിരഞ്ഞെടുപ്പില്‍ തോറ്റ കക്ഷിയെ ജയിച്ച കക്ഷി ആക്രമിക്കുന്ന, ജനാധിപത്യത്തിലെ ഏറ്റവും കുടിലമായ കാഴ്ചയാണ് ത്രിപുരയില്‍. ജനവിധി വിനയാന്വിതരാക്കേണ്ടത് തോറ്റവരെ മാത്രമല്ല. ജയിച്ചവരെക്കൂടിയാണ്. ഉത്തരവാദിത്തത്തോടെ പെരുമാറേണ്ട ബി.ജെ.പി അക്രമം നടത്തുന്നത് ആ പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ചവരോടുള്ള വഞ്ചനയാണ്.

 

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്– വിജയത്തോടൊപ്പം വരേണ്ടത് വിനയമാണ്. ഒപ്പം ഉത്തരവാദിത്തബോധവും. ബി.ജെ.പിക്ക് ജനാധിപത്യത്തോട് കൂറുണ്ടെങ്കില്‍ ഇപ്പോള്‍ അവരത് തെളിയിക്കേണ്ടത് ജനങ്ങളോട് ഉത്തരവാദിത്തത്തോടെ പെരുമാറിയാണ്. ഇല്ലെന്നുവരികില്‍, ജനാധിപത്യത്തിന്റെ മാന്യമായ വഴികളിലല്ല ബി.ജെ.പിയുടെ ത്രിപുര തേരോട്ടമെന്ന് വിശ്വസിക്കേണ്ടിവരും.