മലപ്പുറം തിരൂർ പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. വള്ളത്തിന്റെ നങ്കൂരത്തിൽ ചാക്ക് കുടുങ്ങുകയായിരുന്നു. പുറത്തൂർ പടിഞ്ഞാറെക്കരയിൽ നിന്ന് ബുധനാഴ്ച രാത്രി കാണാതായ ദമ്പതികളിൽ ഭാര്യ ഫൗസിയയുടേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഭർത്താവ് അണ്ടിപ്പാട്ടിൽ ഹുസൈൻ രാത്രിയിൽ ഫൗസിയെ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടുപോയതായി ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാണാതായ ഭർത്താവ് ഹുസൈനായുള്ള തിരച്ചിൽ പുരോഗമിക്കുന്നു.