• പെരുമ്പാവൂരിൽ ആശാ പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ നെല്ലിക്കുഴി സ്വദേശി അബിൻ എന്ന സ്ഥിരം കുറ്റവാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. വീട്ടിലെത്തിയ യുവതി സാധനങ്ങൾ അടുക്കിപ്പെറുക്കി വയ്ക്കുന്നതിനിടെ നഗ്നനായി ഒളിച്ചിരുന്ന പ്രതി പെട്ടെന്ന് വീടിനകത്തേക്ക് കയറുകയായിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ടിരുന്ന പ്രതി, വീടിന്റെ വാതിൽ ബലമായി തള്ളിത്തുറന്ന് അകത്തുകയറിയ ശേഷമാണ് അതിക്രമത്തിന് മുതിർന്നത്. പത്തോളം കേസുകളിൽ പ്രതിയായ ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

പെരുമ്പാവൂരിൽ ആശ പ്രവർത്തകയെ  പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. നെല്ലിക്കുഴി സ്വദേശി അബിനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് നഗ്നനായി എത്തിയ പ്രതി വീടിന്റെ വാതിൽ പൊളിച്ച് അകത്ത് കയറി വീട്ടമ്മയെ കടന്നു പിടിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. രാത്രി ഏഴുമണിയോടെ അടുത്ത വീട്ടിലേക്ക് പോയി തിരിച്ചെത്തിയ സ്ത്രീ വീടിനകത്തേക്ക് കയറിയപ്പോള്‍ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടതു കണ്ടു. ഉടന്‍ തന്നെ പരിസരമെല്ലാം നോക്കിയെങ്കിലും മറ്റ് സംശയങ്ങളൊന്നും തോന്നിയില്ല. പിന്നാലെ സാധനങ്ങള്‍ അടുക്കിപ്പെറുക്കി വയ്ക്കുന്നതിനിടെ ഒരാള്‍ പൊടുന്നനെ അകത്തേക്കു കയറി വാതിലടച്ചു.

പിന്നാലെ ആശ പ്രവര്‍ത്തകയായ യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. ന്ഗ്നനായാണ് ഇയാള്‍ വീട്ടിലേക്ക് കയറിയതെന്നാണ് വിവരം. സംഭവമറിഞ്ഞെത്തിയ പൊലീസ് ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. പത്തോളം മോഷണക്കേസുകളിലും സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയ കേസുകളിലും പ്രതിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ കേന്ദ്രീകരിച്ചാണ് ഇയാള്‍ മോഷണം നടത്തുന്നതും അതിക്രമം കാണിക്കുന്നതും. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Naked Intruder Arrested for Attempting to Assault ASHA Worker in Perumbavoor:

A history-sheeter named Abin, a native of Nellikuzhi, was arrested by the Perumbavoor police for attempting to assault a female ASHA worker. The incident occurred last Friday night when the victim returned home to find her belongings scattered and was suddenly ambushed by the naked intruder. The accused, who targeted women living alone, managed to break in and forcefully shut the door before attempting the assault. According to the police, Abin is a habitual offender involved in around ten cases of theft and violence against women, and he will be produced in court today.