Image: Manorama,Special Arrangement

Image: Manorama,Special Arrangement

16വയസുകാരിയെ ദിവസങ്ങളോളം വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. കഴിഞ്ഞ മാസം 24നാണ് പാനൂർ ചെറ്റക്കണ്ടിയിൽ വീട്ടുതടങ്കലിലായിരുന്ന കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയെ പൊലീസ് മോചിപ്പിച്ചത്. ഈ കേസിലെ പ്രധാന പ്രതിയായ സുഹൈലിനെ മൈസൂരുവില്‍ നിന്നും കൊളവല്ലൂര്‍ പൊലീസാണ് പിടികൂടിയത്. 

മേയ് 15നാണ് ഒരു സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടിയുമായി പരിചയപ്പെട്ട ശേഷം നേരില്‍ കാണണമെന്ന് ഇന്‍സ്റ്റഗ്രാം സുഹൃത്തായ യുവാവ് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പെണ്‍കുട്ടി രാത്രിയിൽ വീടിനു മുന്നിൽ ഇറങ്ങി നിന്നത്. ഈ സമയത്ത് ഇവിടേക്ക് കാറിലെത്തിയ സംഘം പെൺകുട്ടിയെ  തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. ചേവായൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. തിരച്ചിൽ നോട്ടിസും പുറത്തിറക്കിയിരുന്നു. 

ഇതിനിടെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ നിന്നും പെൺകുട്ടി രക്ഷപ്പെട്ടു. തുടര്‍ന്ന് പെൺകുട്ടി തിരൂരിൽ വച്ചാണ് സുഹൈലിനെ പരിചയപ്പെട്ടത്. ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞാണ് സുഹൈൽ പെൺകുട്ടിയെ ചെറ്റക്കണ്ടിയിലെ വാടക വീട്ടിലെത്തിച്ചത്. തുടർന്ന് വീട്ടിൽ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു. നിരവധിപ്പേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പൊലീസിനു മൊഴി നൽകിയത്. നിലവിൽ 7 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊലപാതകക്കേസിലെ പ്രതിയാണ് പുല്ലൂക്കര സ്വദേശിയായ സുഹൈൽ. ഇയാൾ‌  കർണാടകയിൽ ഒളിവിൽ കഴിയുകയായിരുന്നു. വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ ആന്ധ്ര പൊലീസും ഇയാളെ അന്വേഷിക്കുന്നുണ്ട്.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലഹരി മരുന്ന് കടത്തുമായി ബന്ധമുള്ള സുഹൈൽ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്തിയത്. പൊലീസ് വരുന്നത് കണ്ട് വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയെ വീട്ടിൽ കണ്ടെത്തിയത്. കോഴിക്കോട്ടു നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയാണിതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പെൺകുട്ടി പൊലീസിനു മൊഴി നൽകി. ഇതോടെയാണ് പോക്സോ കേസെടുത്ത് പൊലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട് മറ്റാരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Main Accused Arrested for Confining and Sexually Assaulting 16-Year-Old Girl:

The main accused in the case involving the days-long confinement and sexual assault of a 16-year-old girl has been arrested. On the 24th of last month, the police rescued the minor girl, a native of Kozhikode, who was held in house arrest at Chettakandi in Panoor. The Kolavallur Police arrested Suhail, the primary suspect in the case, from Mysuru.