കര്‍ണാടക തുമകൂരുവില്‍ കാറിനുള്ളില്‍ പെട്രോള്‍ ബോംബ് പൊട്ടിച്ച് യുവാവ് ആത്മഹത്യ ചെയ്തു. അങ്കോള ഹെബ്ബുള്‍ സ്വദേശി നാഗേന്ദ്രയാണ് മരിച്ചത്. ബെംഗളൂരുവില്‍ നിന്ന് അങ്കോളയിലേക്ക് കാമുകിയുമായി ഓണ്‍ലൈന്‍ ടാക്സിയില്‍ പോകുമ്പോഴായിരുന്നു ആത്മഹത്യ. 

കാറിനുള്ളില്‍ വച്ച് കാമുകിയെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയും പിന്നാലെ യുവാവിന്‍റെ കൈയില്‍ ബോംബുണ്ടെന്ന് യുവതി ഡ്രൈവറോട് വെളിപ്പെടുത്തുകയുമായിരുന്നു. ഡ്രൈവറും യുവതിയും കാര്‍ നിര്‍ത്തി പുറത്തേക്കിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ കാര്‍ പൊട്ടിത്തെറിച്ചു.

നാഗേന്ദ്ര സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കാര്‍ പൂര്‍ണമായി കത്തിനശിച്ചു. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

ENGLISH SUMMARY:

A young man committed suicide by detonating a petrol bomb inside a car in Tumkur, Karnataka, after an altercation with his girlfriend. The incident, which involved a taxi, resulted in the car's complete destruction and the man's death.