perumbavoor-drug-bust

പെരുമ്പാവൂരിൽ ഇതരസംസ്ഥാനക്കാർ പൊതുസ്ഥലത്ത് രാസലഹരി സിറിഞ്ച് ഉപയോഗിച്ച് കുത്തിവെയ്ക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്. 

വോഗ്ലർ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോ നിരവധി ആളുകളാണ്  ഷെയർ ചെയ്തത്. 

നടൻ ഉണ്ണി മുകുന്ദൻ ഇത് പൊലീസിന് അയക്കുകയായിരുന്നു. വിഡിയോ ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇന്നലെ പ്രതികളായ 

രണ്ട് അസം സ്വദേശികളെ പിടികൂടി. 

അനമുൽ ഹഖ്, അസറുൽ  ഇസ്ലാം എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പിടികൂടുമ്പോൾ ഇവരുടെ കൈവശം 6 ബോട്ടിൽ ഹെറോയിനുമുണ്ടായിരുന്നു. 

ഇവർ പിടിയിലായ വിവരം  പൊലീസ് ഉണ്ണി മുകുന്ദനെ അറിയച്ചതോടെ കേരള പൊലീസിന്  നന്ദി അറിയിച്ചുള്ള പോസ്റ്റും ഉണ്ണി മുകുന്ദൻ പങ്കുവെച്ചു. പൊലീസിൻ്റെ ലഹരിക്കെതിരായ പോരാട്ടത്തിൽ ഒപ്പം ചേർന്ന ഉണ്ണി മുകുന്ദനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും അഭിനന്ദിച്ചു. 

ENGLISH SUMMARY:

Perumbavoor drug bust highlights the alarming rise of substance abuse in public spaces. This incident, brought to light by a viral video and actor Unni Mukundan's intervention, led to the swift apprehension of two Assam natives with heroin.