it-manager-cannabis-kerala

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി തിരുവനന്തപുരം ശ്രീകാര്യം പൊലീസ് പിടിച്ച കഞ്ചാവ് കേസ് പൊലീസിനെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഫ്ളാറ്റില്‍ നിന്ന് കണ്ടെത്തിയത് 70 ചെടികളടങ്ങിയ കഞ്ചാവ് തോട്ടമാണ്. ഫ്ളാറ്റിനുള്ളില്‍ കഞ്ചാവ് കൃഷി എന്നതിനേക്കാള്‍ ആ കൃഷിക്കാരന്‍റെ വിവരങ്ങള്‍ കേട്ടാണ് ഞെട്ടിയത്.

ഹരിയാനക്കാരനായ വിഷാലാണ് ഫ്ളാറ്റിനുള്ളിലെ കഞ്ചാവ് തോട്ടത്തിന്‍റെ ഉടമ. ഇരുപത്തിയാറ് വയസേയുള്ളു. അതൊന്നുമല്ല പ്രത്യേകത, മാസം ഒന്നര ലക്ഷം രൂപ ശമ്പളമുള്ള ഐ.ടി കമ്പനി മാനേജറാണ് വിഷാല്‍. ടെക്നോപാര്‍ക്കിലുള്ള കമ്പനിയിലാണ് ജോലി. പകല്‍ മുഴുവന്‍ ഐ.ടി മാനേജര്‍ ജോലി. അതിന് ശേഷം ഫ്ളാറ്റിലെത്തി കഞ്ചാവ് ചെടികളുടെ പരിപാലനം. അതാണ് വിഷാല്‍ ശൈലി. ചെടിച്ചട്ടികള്‍ വാങ്ങിയാണ് കഞ്ചാവ് ചെടികള്‍ നട്ടിരിക്കുന്നത്. അതുകൂടാതെ ചെറിയ പാത്രങ്ങളിലും നട്ടുവളര്‍ത്തിയിട്ടുണ്ട്. മുപ്പത് സെന്‍റീമീറ്റര്‍ ഉയരം വരെയുള്ള കഞ്ചാവ് ചെടികള്‍ ഫ്ളാറ്റിനുള്ളിലെ വിഷാലിന്‍റെ കഞ്ചാവ് തോട്ടത്തിലുണ്ട്.

ഇത് വിറ്റ് കാശാക്കാനുള്ള ലക്ഷ്യമെന്നും വിഷാലിന് ഇല്ലെന്നാണ് മനസിലാക്കുന്നത്. സ്വന്തമായി ഉപയോഗിക്കാനാണ് കഷ്ടപ്പെടുന്നത്. കഞ്ചാവ് ചെടികളുടെ ഇലകള്‍ അരച്ച് പാലില്‍ ചേര്‍ത്ത് കുടിക്കുന്നതാണ് വിഷാലിന്‍റെ പ്രധാന രീതി. അതുകൂടാതെ കഞ്ചാവിന്‍റെ ഇലകള്‍ ചേര്‍ത്ത് ചമ്മന്തി അരയ്ക്കുന്നത് പോലെ അരച്ചും ഉപയോഗിക്കാറുണ്ടത്രേ. അങ്ങിനെ സ്വന്തമായി കൃഷി ചെയ്ത്, സ്വന്തമായി ഉപയോഗിക്കുന്ന കഞ്ചാവ് കൃഷിക്കാരനാണ് ഒന്നര ലക്ഷം രൂപയുടെ ശമ്പളക്കാരനായ ഐ.ടി മാനേജര്‍.

ENGLISH SUMMARY:

In a shocking dynamic raid under 'Operation Toofan', the Sreekaryam Police uncovered a sophisticated cannabis plantation running inside a luxury apartment in Thiruvananthapuram. The flat's occupant, a twenty-six-year-old Haryana native named Vishal, functions as a high-profile manager at a prominent Technopark IT firm drawing a monthly salary of 1.5 lakh rupees. Investigators were stunned to discover seventy thriving marijuana plants, measuring up to thirty centimeters, cultivated carefully in customized pots and household containers. Vishal strictly maintained the indoor greenhouse for his deep-seated personal consumption, balancing a corporate career by day with dynamic plant nurturing by night. During the preliminary interrogation, the techie revealed that his unique consumption patterns included grinding the home-grown leaves to mix with milk and blending them like traditional local chutneys for self-intoxication.