തൃശൂർ താന്ന്യത്ത് 13 വയസുകാരിയെ  കഴുത്തിൽ ഷാൾ മുറുകി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. താന്ന്യം സഹോദര വീഥി റോഡിൽ രാകേഷിന്റെ മകൾ ആതിമയാണ് ഇന്നലെ മരിച്ചത് . ആത്മഹത്യയാണെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും നാട്ടുകാര്‍  മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി തുടക്കത്തിലേ രംഗത്തുവന്നിരുന്നു.  

 

എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്‌  മരിച്ച ആതിമ.  ഉച്ചയ്ക്ക് സഹോദരന്മാർക്കും സുഹൃത്തുക്കൾക്കുമൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇവരോട് വഴക്കിട്ട് മുറിയിൽ കയറി കഴുത്തിൽ ഷാളിട്ട് മുറുക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. വിവരമറി​​ഞ്ഞ ബന്ധുക്കള്‍ കുട്ടിയെ  ആശുപത്രിയിൽ എത്തിച്ചെ‌ങ്കിലും  രാത്രി 7 മണിയോടുകൂടി മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ കൂടുതല്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് പൊലീസ് .

ENGLISH SUMMARY: