suhail-ksu

ഹാജര്‍ ഇല്ലാത്തതിന് കോളജിൽ നിന്ന് പുറത്താക്കിയതിന്റെ പേരിൽ കോളജ് അധ്യാപകനെ വകവരുത്തുമെന്ന ഭീഷണിയുമായി കെ എസ് യു ജില്ലാ സെക്രട്ടറി. എം എസ് എം കോളജ് ഫിസിക്സ് വിഭാഗം മേധാവിയും എകെസിപിടിഎ സംസ്ഥാന ഭാരവാഹിയുമായ കെഎം അനിൽകുമാറിന്  നേരെയാണ്  കെ എസ് യു ജില്ലാ സെക്രട്ടറി മുഹമ്മദ് സുഹൈൽ ഭീഷണി മുഴക്കിയത്

വാട്സാപിലൂടെയാണ് മുഹമ്മദ് സുഹൈലിന്റെ ഭീഷണി സന്ദേശം വന്നത്. 'നിന്റെ അന്ത്യം കണ്ടിട്ടേ ഉറക്കം ഉള്ളൂ. നിന്നെ ഞാൻ നശിപ്പിക്കും. നിന്നെയും ഫറൂഖിനെയും അന്‍വറിനെയും നശിപ്പിച്ചിട്ടേ ഉള്ളൂ ബാക്കിക്കാര്യം. എനിക്ക് വേണ്ടി വിളിക്കാന്‍ പോകുന്നത് മുഖ്യമന്ത്രി ആയിരിക്കും. നീ എഴുതി വെച്ചോ. ബാക്കിയെന്ത് കാണിക്കണം എന്നും എങ്ങനെ കാണിക്കണം എന്നും എനിക്ക് അറിയാം.അത് ഞാന്‍ കാണിച്ചു തരാം. ' എന്നായിരുന്നു അധ്യാപകനോടുള്ള വിദ്യാർഥിയുടെ ഭീഷണി. 

ഇടത് അനുകൂല അധ്യാപക സംഘടനയുടെ സംസ്ഥാന ഭാരവാഹിയെയാണ് കെ എസ് യു ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തിയത്. മാസങ്ങള്‍ക്ക് മുമ്പ് ഇവിടത്തെ വിദ്യാര്‍ഥിയായിരുന്ന സുഹൈലിനെ ഹാജറില്ലാത്തതിന്‍റെ പേരിലാണ് കോളജില്‍ നിന്ന് പുറത്താക്കിയിരുന്നത്. 

ENGLISH SUMMARY:

KSU district secretary threatened a college teacher after the student was expelled from college. The threat was made via WhatsApp, with the student vowing to ensure the teacher's 'end' and stating the Chief Minister would call on his behalf.