തിരുവല്ല പുലിയൂരിലെ യേശുദാസന്റെ ദുരൂഹമരണത്തില്‍ വെളിപ്പെടുത്തലുമായി അയല്‍ക്കാരി. സഹോദരൻ ഗബ്രിയേലിനെ വീട്ടിൽ കയറ്റരുതെന്ന് മരിച്ച യേശുദാസൻ പറഞ്ഞതായി അയൽക്കാരി ഉദയകുമാരി പറഞ്ഞു.
"അവനെ വീട്ടിൽ കയറ്റരുത് എന്നെ കൊല്ലും " എന്നാണ് യേശുദാസൻ പറഞ്ഞത്. സ്വത്തെല്ലാം കൊച്ചുമക്കൾക്കുള്ളതാണ് എന്നും യേശുദാസൻ പറഞ്ഞിരുന്നു. മരിക്കുന്നതിന് മൂന്നുമാസം മുൻപാണ് യേശുദാസിന്റെ സ്വത്തുക്കൾ സഹോദരൻ ഗബ്രിയേലിന്റെ പേരിലാക്കിയത്. അയൽ വീട്ടിലെ കാര്യങ്ങളിൽ ഇടപെടരുതെന്ന് ഗബ്രിയേൽ അയൽക്കാരെ ഭീഷണിപ്പെടുത്തി.
കഴിഞ്ഞ ഡിസംബറിൽ അയൽ വീട്ടിൽ നിന്നു കാഴ്ച മറയ്ക്കും വിധം മതിൽ നിർമിച്ചു. യേശുദാസും ഗബ്രിയേലും അകൽച്ചയിൽ ആയിരുന്നു. കഴിഞ്ഞ മാർച്ച് 20നാണ് യേശുദാസിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യേശുദാസിന്റെ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുകയാണ്.