1. പ്രതി 2. എഐ ചിത്രം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മയുടെ കൂട്ടുകാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം ജില്ലയിലെ കാരേറ്റാണ് സംഭവം. ബിജു സ്‌റ്റോർ ഉടമ കാരേറ്റ് സീജാ ഭവനിൽ ബിജുവാണ് (52) പിടിയിലായത്. ഇയാള്‍ അറസ്റ്റിലായതോടെ,  പെണ്‍കുട്ടിയുടെ അമ്മ ഒളിവില്‍ പോയി. വർക്കല ബീച്ചിൽ കൊണ്ടുപോയി തന്നെ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

 

പതിനഞ്ച്  വയസുകാരിയാണ് പീഡനത്തിന് ഇരയായത്. കുട്ടിയുടെ അച്ഛനും അമ്മയും കുറച്ച് നാളായി പിണക്കത്തിലാണ്.  രണ്ട് പെൺകുട്ടികളുമായി അമ്മ വാടക വീട്ടിലായിരുന്നു താമസം. പെൺകുട്ടിയുടെ അമ്മയുമായുള്ള പരിചയം മുതലെടുത്ത് വീട്ടിൽ പല ദിവസങ്ങളിലായി വന്നിരുന്ന ബിജു, അമ്മയുടെ സാന്നിദ്ധ്യത്തിലും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നെന്ന് പരാതിയിൽ പറയുന്നു. 

 

ബിജുവിന്‍റെ വീട്ടിലെ സാനിദ്ധ്യം കൂടിയതോടെ, അമ്മയുമായി വഴക്കിട്ട പെൺകുട്ടി അച്ഛന്റെ വീട്ടിലേക്ക് പോയി. എന്നാൽ കുട്ടി തിരികെപ്പോകാൻ വിസമ്മതിച്ചതോടെ, അച്ഛൻ തിരുവനന്തപുരത്തെ പുനരധിവാസ കേന്ദ്രമായ സ്റ്റേഹിതയിലെത്തിച്ചു. ഇവിടെ വച്ചാണ് പെൺകുട്ടി പീഡന വിവരം തുറന്ന് പറഞ്ഞത്. സ്നേഹിതയിൽ നിന്ന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കിളിമാനൂർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

ENGLISH SUMMARY:

A man has been arrested for allegedly sexually abusing a minor girl in Karette in Thiruvananthapuram district. The accused, a local shop owner, was taken into custody by police following the survivor’s statement, while the girl’s mother—who is reportedly connected to the case—has gone absconding.