കളിയാക്കിയത് ചോദ്യം ചെയ്തതിലുള്ള വൈരാ​ഗ്യത്തിൽ 12കാരനെ ഓലമടൽ കൊണ്ട് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച 22കാരനെ തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തു. പുഞ്ചക്കരി ആഴോകോണം കുളത്തിൻകര വീട്ടിൽ രാഹുലാണ്  (22) പിടിയിലായത്. 

ഇക്കഴിഞ്ഞ ദിവസം വൈകിട്ട് നാലിനാണ് സംഭവം. ആക്രമണത്തിൽ കുട്ടിക്ക് സാരമായ പരുക്കുണ്ട്. ഇയാൾ തിരുവല്ലം, നേമം സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആറോളം ആക്രമണ, മോഷണം തുടങ്ങിയ കേസുകളിൽ പ്രതിയാണ്.

കാപ്പ നിയമപ്രകാരം സിറ്റി പൊലീസ് പരിധിയിൽ പ്രവേശിക്കുന്നതിന് ആറുമാസത്തേക്ക് വിലക്ക് നിലനിൽക്കേയാണ് സംഭവം. കുട്ടിയെ ആക്രമിച്ചതിനും കാപ്പാ ലംഘനം നടത്തിയതിനും പ്രത്യേകം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.  

ENGLISH SUMMARY:

Malayala Manorama Online News reports a shocking incident where a 22-year-old man was arrested by Thiruvallam police for brutally assaulting a 12-year-old boy with a palm frond, attempting to murder him due to a past altercation. The accused, Rahul, has a history of six cases involving assault and theft, and was violating a six-month ban from the city police limits under the KAAPA act.