പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ച കേസിൽ യുവാവിനെ തിരുവല്ലം പൊലീസ് പിടികൂടി. പൂവച്ചൽ പേഴുമൂട്, പുത്തൻപള്ളി റോഡരികത്തുവീട്ടിൽ മുഹമ്മദ് നാഥറിനെയാണ് (18) തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്.
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെയാണ് ഒരു മാസം മുമ്പ് പ്രതി വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചത്.ഇൻസ്റ്റഗ്രാമിൽ റിക്വസ്റ്റ് അയച്ചാണ് 18കാരൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിചയപ്പെട്ടത്.
പിന്നെ നിരന്തരം ചാറ്റ് ചെയ്തും കോളുകളിലൂടെയും പെൺകുട്ടിയുമായി ബന്ധം പൂലർത്തി. ആ സൗഹൃദം മുതലെടുത്താണ് 18കാരൻ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ENGLISH SUMMARY:
A youth has been arrested by the Thiruvallam Police in a case involving the sexual assault of a minor girl.The accused, Muhammad Nather (18), a native of Puvachal Perumoodu on Puthenpally roadside, was taken into custody. He became acquainted with the minor girl through Instagram by sending her a request.After that, he maintained continuous contact with the girl through chats and phone calls, building a relationship. Taking advantage of this friendship, the 18-year-old allegedly trespassed into the