cpm-alappuzha

TOPICS COVERED

ആലപ്പുഴ മാവേലിക്കരയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കുഞ്ഞിന്റെ പേരിടല്‍ ചടങ്ങില്‍ ഗുണ്ടകളുടെ ഒത്തുചേരല്‍. ചടങ്ങില്‍ പങ്കെടുത്തവരില്‍ കൊലക്കേസ് പ്രതികളുമുണ്ട്. ആലപ്പുഴ മാവേലിക്കരയിലാണ് പ്രതികള്‍ എത്തിയത്. ഗുണ്ടാസംഘം മടങ്ങിയതിന്റെ പിറ്റേദിവസമാണ് രഹസ്യാന്വേഷണ വിഭാഗം സംഭവം അറിഞ്ഞത്. 

 

ആലപ്പുഴ മാവേലിക്കരയ്ക്ക് അടുത്താണ് സംഭവം നടന്നത്. മാവേലിക്കര ടൗണിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുെട വീട്ടിലാണ് പരിപാടി നടന്നത്. ഗുണ്ടകളുടെ ഒത്തുചേരലിന്റെ ഫോട്ടോകളും ദൃശ്യങ്ങളുമൊക്കെ ഇന്നലെ രാത്രിയിലാണ് മനോരമന്യൂസിനു ലഭിച്ചത്. കുഞ്ഞിന്റെ പേരിടാന്‍ സംസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടകളെല്ലാം എത്തിയത് പക്ഷേ രഹസ്യാന്വേഷണ വിഭാഗം ഒരു ദിവസം കഴിഞ്ഞാണ് അറിഞ്ഞത്.  

 

ഈ സിപിഎം ബ്രാഞ്ച് സെക്രട്ടറി നേരത്തേ ഒരു സ്പിരിറ്റ് കേസില്‍ പ്രതിയാവുകയും സിപിഎം ഇയാളെ മാറ്റിനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഒരിടവേളയ്ക്കു ശേഷം ഇയാള്‍ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി. കുഞ്ഞിന്റെ പേരിടാനെത്തിയത് ചില്ലറക്കാരല്ലെന്നു വേണം മനസിലാക്കാന്‍. മാന്നാറില്‍ ബിജെപി അനുഭാവിയെ കൊന്ന കേസിലും കായംകുളത്ത് സിപിഎം പ്രവര്‍ത്തകനെ കൊന്ന കേസിലും പ്രതികളായ ഗുണ്ടകളും ഇക്കൂട്ടത്തിലുണ്ട്. പീഡനക്കേസിലേയും കഞ്ചാവ് കേസിലേയും പ്രതികളും ചടങ്ങിനെത്തി. മൈസൂരുവില്‍ മാല പൊട്ടിച്ച കേസിലെ പ്രതിയും സിപിഎം നേതാവിന്റെ വീട്ടിലെത്തി. 

ENGLISH SUMMARY:

CPM branch secretary child naming ceremony saw a gathering of alleged goons in Alappuzha's Mavelikkara. The incident came to light after intelligence agencies were informed a day after the event.