പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ തുടർച്ചയായി പ്രകൃതിവിരുദ്ധ പീഡനം നടത്തിയ 60കാരനെ നാട്ടുകാർ വളഞ്ഞിട്ട് പിടികൂടി.
പതിമൂന്നുവയസുകാരനെ പീഡിപ്പിച്ച പത്താംകല്ല് അരശുപറമ്പ് ഷിയാദ് നിവാസിൽ ഷിയാദ് മൊയ്തീനെയാണ് (60) നാട്ടുകാർ പിടികൂടി പൊലീസിനെ ഏല്പിച്ചത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് സംഭവം.
പൊലീസെത്തിയാണ് ഷിയാദ് മൊയ്തീന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു. പതിവായി പത്താംകല്ല് ഗ്രൗണ്ടിൽ സൈക്കിൾ ചവിട്ടാൻ പോകുന്ന വിദ്യാർത്ഥിയാണ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായത്. കുട്ടിയെ പ്രതി ഓട്ടോയിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം നടത്തുകയായിരുന്നു. പീഡിപ്പിച്ച ശേഷം, ആരോടും കാര്യം പറയാതിരിക്കാൻ പത്തു രൂപ കൊടുക്കുകയും ചെയ്യുമായിരുന്നു.
താൻ ചെയ്യുന്ന കാര്യങ്ങൾ ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നത്. കുട്ടിയെ പല ദിവസങ്ങളിലും ഇയാൾ കൂട്ടിക്കൊണ്ടുപോയി പത്താംകല്ലിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് കഴിഞ്ഞ വെള്ളിയാഴ്ച ഇയാളുടെ ഓട്ടോ കിടക്കുന്നതുകണ്ടാണ് നാട്ടുകാർ പ്രതിയെ കൈയ്യോടെ പിടികൂടുടിയത്.