തിരുവനന്തപുരം കഴക്കൂട്ടത്തെ നാലു വയസ്സുകാരൻ ഗിൽദറിന്‍റെ കൊലപാതകത്തില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍. പശ്ചിംബംഗാള്‍ സ്വദേശി മുന്നി ബീഗത്തിന്‍റെ മകന്‍ ഗില്‍ദറിനെ കൊലപ്പെടുത്തിയ മഹാരാഷ്ട്ര സ്വദേശി തൻബീർ ആലം ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം മുതല്‍ ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. ടൗവല്‍ കഴുത്തില്‍ മറുക്കി കഴുത്ത് ഞെരിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത്.
കുട്ടിയെ സ്നേഹം നടിച്ച് മിഠായിയും മറ്റും വാങ്ങി കൊടുത്ത് കളിപ്പിച്ചു കൊണ്ടു നടന്ന പ്രതി സുഹൃത്തായ യുവതിയുമായുള്ള തർക്കത്തിനിടെയാണ് കൊല നടത്തിയത്. അബോധാവസ്ഥയിലുള്ള കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാനായി മുന്നി ബീഗം ഓട്ടോ വിളിച്ച് ഇറങ്ങിയെങ്കിലും പ്രതി കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായിരുന്നില്ല. പിന്നെ നാട്ടുാകാരാണ് ആശുപത്രിയിലെത്തിച്ചത്