കൊല്ലത്ത് രണ്ടുവയസുകാരിയെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ തിരക്കഥ പൊളിഞ്ഞത് പൊലീസിന്‍റെ സമയോചിത അന്വേഷണം മൂലം. കൊലയ്ക്ക് ശേഷം കുഞ്ഞിനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണത്തില്‍ എല്ലാം വ്യക്തമായത്. പുനലൂർ കാര്യറ സ്വദേശിയായ രണ്ടുവയസുകാരി അനശ്വരയെയാണ് അമ്മ കലാസൂര്യയും മൂന്നാം ഭർത്താവ് കണ്ണനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഇരുവരെയും തമിഴ്നാട് പൊലീസാണ് അറസ്റ്റ് ചെയ്തത്.
കലാസൂര്യയുടെ ആദ്യം വിവാഹത്തില്‍ ഒരു ആൺകുട്ടിയാണുള്ളത്. തുടർന്ന് ഭര്‍ത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ചാണ് കലാസൂര്യ അഞ്ചൽ വടമണുള്ള മറ്റൊരാളുമായി പ്രണയം ആരംഭിച്ചത്. ഈ ബന്ധത്തിലെ കുട്ടിയാണ് കൊല്ലപ്പെട്ട അനശ്വര. പിന്നീട് തെങ്കാശിയിലെ പുളിയറ സ്വദേശിയായ 18കാരന്‍ കണ്ണനെ കണ്ട് പരിചയത്തിലാവുകയും അത് പ്രണയത്തിന് വഴിമാറുകയുമായിരുന്നു. ഇരുവരും കുളത്തൂപ്പുഴയിൽ വെച്ചാണ് വിവാഹിതരായത്. തുടർന്ന് മധുരയിലെ ചന്ദ്രൻ എന്നയാളുടെ കോഴി ഫാമിൽ ജോലിയിൽ പ്രവേശിച്ചു. കോഴി ഫാമിനടുത്തുതന്നെ കണ്ണന്റെ അമ്മയും ഉണ്ടായിരുന്നു.
കലാസൂര്യയെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ മകൾ കണ്ണനോടൊപ്പം മധുരയിൽ ആണെന്നാണ് പറഞ്ഞത്. പിന്നീട് തെങ്കാശിയിലെ അനാഥാലയത്തിൽ ആണെന്ന് മാറ്റി പറഞ്ഞു. ഇങ്ങനൊരു അനാഥാലയം ഇല്ലെന്നു പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ചെക്കാനൂരിലെ കോഴി ഫാം ഉടമ ചന്ദ്രനോട് അന്വേഷിച്ചപ്പോൾ കുട്ടി അവിടെ ഇല്ലെന്നറിഞ്ഞു. കലാസൂര്യയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഒരു മാസം മുൻപ് രാത്രി കണ്ണൻ ചെക്കാനൂരിലെ കോഴി ഫാമിൽ വച്ച് മദ്യ ലഹരിയിൽ അനശ്വരയെ കൊലപ്പെടുത്തിയെന്ന് കലാസൂര്യ ഏറ്റുപറയുന്നത്.
പൊലീസ് കലാസൂര്യയെ വിശദമായി ചോദ്യം ചെയ്തപ്പോൾ ഒരു മാസം മുൻപ് ഒരു രാത്രി കണ്ണൻ ചെക്കാനൂരിലെ കോഴി ഫാമിൽ വെച്ച് മദ്യലഹരിയിൽ അനശ്വരയെ കൊലുപ്പെടുത്തിയതായും, ഇതിന് മുൻപും നിരവധി തവണ കണ്ണൻ നിരന്തരം ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടായിരുന്നുവെന്നും പറഞ്ഞു. ഇവരുടെ രണ്ടാം ഭർത്താവില്‍ ഉണ്ടായ കുട്ടിയാണ് കൊല്ലപ്പെട്ടത്.