കടവന്ത്രയില്‍ വെച്ച് 88.93 ഗ്രാം മെറ്റാംഫിറ്റമിൻ പിടികൂടിയ സംഭവത്തില്‍ യുവാവും യുവതിയും ഒന്നര മാസത്തിന് ശേഷം അറസ്റ്റില്‍. പത്തനംതിട്ട പന്തളം സ്വദേശി ബോവ്സ് വർഗീസ് (26), ആലപ്പുഴ നൂറനാട് സ്വദേശി വിന്ധ്യാരാജൻ (25) എന്നിവരെയാണ് കടവന്ത്ര പൊലീസ് പിടികൂടിയത്. ഇവരെ കലൂർ - കതൃക്കടവ് റോഡിൽ ബിസ്മി സൂപ്പർമാർക്കറ്റിന് സമീപത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. കലൂർ കറുകപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇരുവരും.
മെറ്റാംഫിറ്റമിനുമായി വയനാട് മാനന്തവാടി സ്വദേശി ജോബിൻ ജോസഫിനെ ഒക്ടോബർ ഏഴിനാണ് കൊച്ചി സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്. ബോവ്സ് വർഗീസും വിന്ധ്യാരാജനും ജോബിൻ ജോസഫും ഒരുമിച്ചാണ് ബംഗളൂരുവിൽ നിന്ന് ആഢംബര ബസിൽ രാസലഹരിയുമായി വന്നത്. പിടിയിലാകുമെന്ന സംശയത്തെ തുടർന്ന് ആലുവയിൽ എത്തിയപ്പോൾ ജോബിൻ ജോസഫിനെ മെറ്റാംഫിറ്റമിൻ ഏൽപ്പിച്ച് ഇരുവരും മുങ്ങി.
ഡേറ്റ എൻട്രി ഓപ്പറേറ്ററായ വിന്ധ്യ വിവാഹിതയാണ്. ബോവ്സ് വർഗീസ് മുമ്പും ലഹരികടത്ത് കേസുകളിൽ പ്രതിയാണ്. എഡ്യുക്കേഷൻ കൺസൾട്ടന്റ് എന്ന വ്യാജേനയാണ് കൊച്ചിയിൽ തങ്ങുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.