ഭാര്യയും മക്കളും സ്ഥലത്തില്ലാത്തതിനാൽ ലൈംഗികതൊഴിലാളിയായ സ്ത്രീയെയും കൂട്ടി വീട്ടിലെത്തിയ ജോര്‍ജ്, പണത്തിന്റെ പേരിലുള്ള തർക്കത്തിനൊടുവിലാണ് കൊല നടത്തിയതെന്ന് പൊലീസ്. ജോർജിന്റെ ഭാര്യ മകളുടെ കുട്ടിയുടെ പിറന്നാളാഘോഷത്തിന് പോയതിനാൽ വീട്ടിൽ ആളുണ്ടായിരുന്നില്ല.
ആ തക്കം നോക്കിയാണ് രാത്രി എറണാകുളം സൗത്തിൽ നിന്ന് ലൈംഗിക തൊഴിലാളിയായ ബിന്ദുവിനെ ഓട്ടോറിക്ഷയിൽ കയറ്റി ജോർജ് വീട്ടിലെത്തിച്ചത്. വില പേശലിനൊടുവിൽ, 500 രൂപ തരാമെന്ന് വാക്കുപറഞ്ഞാണ് ബിന്ദുവിനെ ജോർജ് വീട്ടിൽ കൊണ്ടുവന്നത്. എന്നാൽ സെക്സിന് ശേഷം ബിന്ദു 2000 രൂപ വേണമെന്ന് പറഞ്ഞതാണ് തർക്കത്തിന്റെ തുടക്കം.
മദ്യപിച്ച് ലെക്കുകെട്ട അവസ്ഥയിലായിരുന്ന ജോർജ് പെട്ടെന്നുണ്ടായ ദേഷ്യത്തിൽ കമ്പിപ്പാരയെടുത്ത് ബിന്ദുവിന്റെ തലയ്ക്കടിച്ചു. രണ്ടാമത്തെയടിയിലാണ് ബിന്ദു മരണത്തിന് കീഴടങ്ങിയത്. വീട്ടിലെത്തിയ ശേഷം സെക്സിന് മുമ്പ് ഇരുവരും ഒന്നിച്ചിരുന്നാണ് മദ്യപിച്ചത്. എന്നാല്‍ ബിന്ദു കൂടുതൽ പണം ആവശ്യപ്പെട്ടതോടെ ജോര്‍ജിന്റെ തനിസ്വഭാവം പുറത്താവുകയായിരുന്നു.
പണമില്ലാതെ വീട്ടിൽ നിന്ന് പോവില്ലെന്ന് പറഞ്ഞതോടെയാണ് ജോർജ് പറഞ്ഞ സ്ത്രീയെ ജോര്‍ജ് കമ്പിപ്പാരയെടുത്ത് ബിന്ദുവിന്റെ തലയ്ക്കടിച്ചത്. മൃതദേഹം പുറത്തെ ഡ്രെയിനേജില്‍ ഉപേക്ഷിക്കാനായിരുന്നു പദ്ധതി. പുലര്‍ച്ചെ നാലരയോടെ സമീപത്തെത്തി ചാക്ക് ചോദിച്ചു, പട്ടിയെ മറവുചെയ്യാനാണെന്നാണ് പറഞ്ഞത്. ശേഷം വീട്ടിലെത്തി കിടപ്പുമുറിയില്‍ നിന്നും സ്ത്രീയുടെ കഴുത്തില്‍ കയര്‍ കെട്ടി വലിച്ചു. എന്നാല്‍ പാതിവഴിയിലെത്തിയതോടെ ഇയാള്‍ തളര്‍ന്നു പാതി മയക്കത്തിലായി. അങ്ങനെ മതിലിനോട് ചേര്‍ന്ന് ചാരിയിരുന്നു.
അര്‍ധനഗ്നമായ മൃതദേഹത്തിനടുത്ത് തളര്‍ന്നുറങ്ങുന്ന ജോര്‍ജിനെ ഹരിതകര്‍മസേന അംഗങ്ങളാണ് ആദ്യം കണ്ടത്. ഉടന്‍ തന്നെ കൗണ്‍സിലറേയും പിന്നാലെ പൊലീസിനേയും വിളിച്ചു. അങ്ങനെയാണ് പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയായ ബിന്ദു (48) കൊല്ലപ്പെട്ട വിവരം പുറംലോകമറിയുന്നത്.