പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയയാള്‍ അറസ്റ്റില്‍. തിരുവനന്തപുരം ചാക്ക ഐടിഐയ്ക്ക് സമീപം താമസിയ്ക്കുന്ന 65 വയസ്സുള്ള വേലപ്പൻ എന്നയാളെയാണ് പൊലീസ് പിടികൂടിയത്.
കുട്ടികളെ സ്കൂളിൽ എത്തിയ്ക്കുന്ന വാനിന്റെ ഡ്രൈവർ ആണ് വേലപ്പൻ. പതിവായി കുട്ടിയോട് ഇത്തരത്തിൽ ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയത് കുട്ടി അധ്യാപികയോടും തുടർന്ന് വീട്ടുകാരോടും പറഞ്ഞിരുന്നു. തുടർന്നാണ് പേട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പേട്ട എസ്എച്ച്ഒ വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ബൈജു, സുമേഷ്, സിപിഒമാരായ ദീപു, അമീർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.