കുന്നംകുളം കേച്ചേരി കള്ളനോട്ട് കേസില്‍ യുവതി അറസ്റ്റില്‍. മലപ്പുറം പാലക്കുളം സ്വദേശി ഷാനയാണ് പിടിയിലായത്. പെട്രോള്‍ പമ്പില്‍ കള്ളനോട്ടു നല്‍കാന്‍ ശ്രമിച്ചപ്പോള്‍ ജീവനക്കാരി തിരിച്ചറിഞ്ഞു. ഷാന വന്ന സ്കൂട്ടറിന്‍റെ ചിത്രം പമ്പിലെ ജീവനക്കാരിയാണ് പൊലീസിന് കൈമാറിയത്. ഇന്നലെ രാത്രി ഷാനയുടെ ഭര്‍ത്താവിന്‍റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ നാല്‍പതിനായിരം രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തി. ഭര്‍തൃസഹോദരന്‍ ജാബിറായിരുന്നു കള്ളനോട്ട് നിര്‍മിച്ചത്. ജാബിര്‍ ഒളിവിലാണ്. വിദേശത്തെ ജോലി ഉപേക്ഷിച്ച് ആറു മാസം മുമ്പാണ് ജാബിര്‍ നാട്ടില്‍ വന്നത്