കിഴക്കമ്പലത്ത് പലചരക്ക് കടയിൽ എത്തിയ 13 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കട ഉടമ അറസ്റ്റില്‍. സൗത്ത് വാഴക്കുളം ഷിജു ഭവനിൽ എസ്. രവീന്ദ്രനെയാണ് (73) തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
വാഴക്കുളത്തിന് സമീപം കഴിഞ്ഞ 26 ന് വൈകിട്ട് 3.30 ഓടെയാണ് സംഭവം. വീട്ടു സാധനങ്ങൾ വാങ്ങാൻ വാഴക്കുളം സ്കൂളിന് സമീപമുള്ള കടയിൽ എത്തിയപ്പോഴാണ് ഇയാള്‍ കുഞ്ഞിനെ ഉപദ്രവിച്ചത്. ഭയന്നുപോയ കുട്ടി അമ്മയോട് പീഡന വിവരം തുറന്നു പറയുകയായിരുന്നു. അമ്മ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
ENGLISH SUMMARY:
Child abuse case arrest is the focus. A 73-year-old shop owner was arrested for allegedly attempting to abuse a 13-year-old girl in Kizhakkambalam, Kerala, leading to his remand after police intervention following a report to Childline.