യുവതിയെ സിനിമയ്ക്ക് കൊണ്ടുപോകാമെന്ന് തെറ്റിധരിപ്പിച്ച് സുഹൃത്തുക്കളുടെ വാടക വീട്ടിൽ കൊണ്ട് പോയി ലൈംഗികമായി ഉപയോഗിച്ച 23കാരന്‍ അറസ്റ്റില്‍. അങ്കമാലി സ്വദേശി അക്ഷയെയാണ് (23) പൊലീസ് പിടികൂടിയത്. 

വിവാഹ വാഗ്ദാനം നൽകി, പല സ്ഥലങ്ങളിലും കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു.  യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുത്ത ചിത്രങ്ങളും വിഡിയോകളും അക്ഷയ് ഫോണില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ലൈംഗികമായി യുവതിയെ ഉപയോഗിച്ച ശേഷം വിവാഹം ചെയ്യില്ലെന്ന് പറഞ്ഞ് യുവാവ് കാലുമാറി. യുവതി പ്രശ്നമുണ്ടാക്കിയതോടെ നഗ്ന വിഡിയോകളും ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും കല്യാണം നടക്കില്ലെന്ന് തീര്‍ത്ത് പറയുകയുമായിരുന്നു. 

കോടതിയിൽ ഹാജരാക്കിയത്.  കൊടകര പൊലീസ് സബ് ഇൻസ്‌പെക്ടർ ജി. സുരേഷ്, എ.എസ്.ഐമാരായ ഗോകുലൻ, ആഷ്‌ലിൻ ജോൺ, ജി.എസ്.സി.പി.ഒ സഹദ് എന്നിവർ ചേർന്നാണ്  അക്ഷയെ കുടുക്കിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

ENGLISH SUMMARY:

Angamaly rape case: A 23-year-old man has been arrested for sexually assaulting a woman under the false pretense of a movie outing. The accused lured her to a rented house and exploited her, leading to his arrest.