Untitled design - 1

ഇടുക്കി ഹൈറേഞ്ചിലെ കുപ്രസിദ്ധ വാറ്റുകാരൻ ചെമ്പാരി ബേബി പിടിയിൽ. 10 ലിറ്റർ ചാരായം ഇയാളിൽ നിന്ന് കണ്ടെത്തി. 

ഉടുമ്പൻചോല കേന്ദ്രീകരിച്ച് വർഷങ്ങളായി ചാരായം വാറ്റി വിൽക്കുന്നയാളാണ് മാവറസിറ്റി സ്വദേശി ബാബു. സുഹൃത്തുക്കളുടെ വീടുകൾ കേന്ദ്രീകരിച്ച് ചാരായം വാറ്റിയെടുത്ത് വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി. 

കേസുകളിൽ പിടിക്കപ്പെട്ടാലും വീട്ടിൽ ചാരായം ഉല്പാദിപ്പിക്കാത്തതിനാൽ അനായാസേന തലയൂരും. കഴിഞ്ഞദിവസം ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്ക്വഡ് ചാരായ ഉൽപാദന കേന്ദ്രത്തിൽ പരിശോധന നടത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല. എക്സൈസിനെ കണ്ട് ബേബി ഓടിരക്ഷപ്പെട്ടെങ്കിലും സുഹൃത്ത് ബാബു 60 ലിറ്റർ ചാരായവുമായി പിടിയിലായി. 

ഇതോടെ മേഖല കേന്ദ്രീകരിച്ച് എക്സൈസ് വ്യാപക പരിശോധന നടത്തി വരുന്നതിനിടയിൽ മാവറ സിറ്റിയിൽ നിന്നാണ് ബേബി പിടിയിലായത്. വില്പനയ്ക്ക് കരുതിയ 10 ലിറ്റർ ചാരായവും കണ്ടെത്തി. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.