TOPICS COVERED

ഇരിങ്ങാലക്കുട വല്ലക്കുന്നില്‍ പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത് പൊലീസിന് മുമ്പില്‍ വിശദീകരിച്ച് പ്രതി. തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയായ ചാക്കോ ജെ ആലപ്പാട്ടാണ് തെളിവെടുപ്പിനിടെ പൊലീസിന് മുമ്പില്‍ തട്ടിക്കൊണ്ടുപോകല്‍ വിശദീകരിച്ചത്. 

തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയാണ് ചാക്കോ ജെ ആലപ്പാട്ട്. മുപ്പത്തിയൊന്നു വയസ്. ഭാര്യയും രണ്ടു മക്കളുമുണ്ട്. പക്ഷേ, സ്ത്രീകളെ കണ്ടാല്‍ ഉപദ്രവിക്കാനുള്ള ചിന്ത വരും. ചെങ്ങമനങ്ങാടും നെടുമ്പാശേരിയിലും ഇരിങ്ങാലക്കുടയിലും മൂന്നിടത്ത് സ്ത്രീകളെ ഉപദ്രവിച്ചു. ഇരിങ്ങാലക്കുടയില്‍ പത്തൊന്‍പതുകാരിയെ കാറില്‍ ബലംപ്രയോഗിത്ത് തട്ടിക്കൊണ്ടുപോയി. ശാരീരികമായി ഉപദ്രവിച്ചു. ഓടുന്ന കാറില്‍ നിന്ന് ചാടി പെണ്‍കുട്ടി രക്ഷപ്പെട്ടു. ചെങ്ങമനങ്ങാട് യുവതിയുടെ കൈ പിടിച്ചായിരുന്നു അപമാനശ്രമം. ചെങ്ങമനങ്ങാട് സ്ത്രീയോട് മോശമായി പെരുമാറി. ജോലിയും കുടുംബവുമായി നല്ല ചുറ്റുപാടുണ്ടായിട്ടും ചാക്കോയ്ക്ക് ഇത്തരം സ്വഭാവ വൈകൃതമുള്ളതായി പൊലീസിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തി. 

വല്ലക്കുന്നില്‍ വീട്ടിലേയ്ക്കു നടന്നുപോയ പത്തൊന്‍പതുകാരിയാണ് ചാക്കോയുടെ ഈ സ്വഭാവ വൈകൃതത്തിന് ഇരയായത്. കാറില്‍ പെണ്‍കുട്ടിയെ ബലമായി കയറ്റിയ ശേഷം ശാരീരികമായി ഉപദ്രവിച്ചു. ഇടറോഡില്‍ വണ്ടി വേഗം കുറഞ്ഞപ്പോള്‍ പെണ്‍കുട്ടി എടുത്തുചാടി. ശസ്ത്രക്രിയ ഉപകരണങ്ങളുടെ കച്ചവടമായിരുന്നു ചാക്കോയുടെ തൊഴില്‍. നെടുമ്പാശേരിയിലും ഇരിങ്ങാലക്കുടയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം വേഗം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കും. വല്ലക്കുന്നില്‍ നിന്ന് പെണ്‍കുട്ടിയെ ഉപദ്രവിച്ച രക്ഷപ്പെട്ട ചാക്കോയെ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി: കെ.ജി.സുരേഷും സംഘവുമാണ് നാടകീയമായി പിടികൂടിയത്. 

ENGLISH SUMMARY: