കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലീസുകാര്‍ അറസ്റ്റില്‍. പെരുമണ്ണ സ്വദേശി ഷൈജിത്ത്, കുന്ദമംഗലം സ്വദേശി സനിത് എന്നിവരാണ് പിടിയിലായത്. ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.
താമരശേരി കോരങ്ങാട്ടെ വീട്ടില്‍ നിന്നാണ് ഒളിവില്‍ കഴിഞ്ഞ പ്രതികളെ വലയിലാക്കിയത്. സിറ്റി ക്രൈം സ്ക്വാഡും നടക്കാവ് പൊലിസും ചേര്‍ന്നായിരുന്നു അന്വേഷണം. കേസിലെ 11, 12 പ്രതികളാണിവര്‍. പുലര്‍ച്ചെ പിടികൂടിയെ പ്രതികളെ ആദ്യം ടൗണ്‍ സ്റ്റേഷനില്‍ എത്തിച്ചും പിന്നീട് നടക്കാവ് സ്റ്റേഷനില്‍ എത്തിച്ചും ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ച പ്രതികള്‍ സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകളും നടത്തിയിട്ടുണ്ട്. പ്രതികള്‍ അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്നും സംശയിക്കുന്നുണ്ട്.
ജൂണ്‍ ആറിന് മലാപ്പറമ്പിലെ അപാര്‍ട് മെന്‍റില്‍ നിന്ന് സെക്സ് റാക്കറ്റ് സംഘത്തെ പിടികൂടിയത്. നടത്തിപ്പുകാരി ബിന്ദു അടക്കം 9 പേരെ അറസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് പൊലിസ് ഡ്രൈവര്‍മാരായ സനിത്തിനും ഷൈജിതിനും സംഘവുമായുള്ള ബന്ധത്തെക്കുറിച്ച് വിവരങ്ങള്‍ പുറത്ത് വന്നത്. കൂടുതല്‍ അന്വേഷണത്തില്‍ ഇവര്‍ തന്നെയാണ് നടത്തിപ്പുകാര്‍ എന്നും ബോധ്യപ്പെട്ടു. ദിനംപ്രതി ഇവര്‍ക്ക് ലഭിച്ചിരുന്നത് ഏതാണ്ട് ഒരു ലക്ഷം രൂപയാണ്. ഈ പണം റിയല്‍ എസ്റ്റേറിലാണ് പ്രതികള്‍ നിക്ഷേപിച്ചത്. മലാപ്പറമ്പിലും ബാലുശേരിയിലമടക്കം ഇവര്‍ ഭൂമി വാങ്ങികൂട്ടിയിട്ടുണ്ട്. ഇതിന്‍റെ വിവരങ്ങളും ഇവര്‍ പ്രതികളില്‍ നിന്ന് തേടുകയാണ്.