ബെംഗളൂരുവിൽ സ്പാ ഉടമയെ തട്ടിക്കൊണ്ടു പോയ വനിതാ ഗുണ്ടകള്‍ അറസ്റ്റില്‍. ബുവനേശ്വരി നഗറിലെ സ്പായിലെ ജീവനക്കാരന്‍ തൊട്ടടുത്ത് മറ്റൊരു സ്പാ തുടങ്ങിയതിലെ തര്‍ക്കമാണു വനിതകളുടെ നേതൃത്വത്തിലുള്ള തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചത്. 

ബുവനേശ്വരി നഗറിലെ സ്പാ ജീവനക്കാരനായിരുന്നു  ബല്ലിയപ്പ സഞ്ജു. അടുത്തിടെ സ്വന്തമായി സ്ഥാപനം തുടങ്ങുന്നതിനായി ജോലി വിട്ടു. ഇതിന്റെ വിരോധത്തില്‍ പഴയ ഉടമ സ്മിതയാണു ക്വട്ടേഷന്‍ നല്‍കിയത്. കാവ്യയും മുഹമ്മദെന്നയാളുമാണ് ക്വട്ടേഷനെടുത്ത് സഞ്ജുവിനെ ആക്രമിക്കാനെത്തിയത്.

സഞ്ജുവിനെ മർദിച്ചവശനാക്കിയ ശേഷം തട്ടിക്കൊണ്ടു പോകുകയായിരുന്നു. കാറിൽ കയറ്റിക്കൊണ്ടുപോകുന്നതിനിടെ കൊല്ലാനും ശ്രമിച്ചു. സിസിടിവി ദൃശ്യങ്ങള്‍ സഹിതം ഇയാളുടെ ഭാര്യ പരാതി നല്‍കിയതോടെ അമൃതഹള്ളി പൊലീസ് പിന്തുടര്‍ന്നു പിടിക്കുകകയായിരുന്നു. സ്പാ ഉടമ സ്മിത, ക്വട്ടേഷനേറ്റെടുത്ത കാവ്യ, ഇവരുടെ സഹായി മുഹമ്മദ് എന്നിവരെയാണ് അറസ്റ്റിലയത്. സ്മിതയുടെ സ്പായില്‍ പെണ്‍വാണിഭം നടന്നിരുന്നുവെന്ന സഞ്ജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം വിപുലമാക്കിയിരിക്കുകയാണു പൊലീസ് 

ENGLISH SUMMARY:

Bengaluru Spa Owner Kidnapped and Assaulted by Women Gang