Untitled design - 1

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ലൈം​ഗികാതിക്രമത്തിനിരയാക്കിയ 19കാരൻ അറസ്റ്റിൽ. പത്തനംതിട്ട ജില്ലയിലെ കടമ്പനാടാണ് സംഭവം. രണ്ടുവർഷത്തിലധികമായി സൗഹൃദത്തിലായിരുന്ന പെൺകുട്ടിയെ ഗർഭിണിയാക്കിയ കേസിലാണ് കടമ്പനാട് കല്ലുകുഴി സ്വദേശി ബിജിഷിനെ (19) പൊലീസ് പിടികൂടിയത്.

2024 ജൂൺ 20നാണ് കേസിന് ആസ്പദമായ സംഭവം. ബിജിഷിന്റെ വീട്ടിൽ വച്ചാണ് പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കുട്ടിയുടെ മൊഴിപ്രകാരം ഈവർഷം ജനുവരി 30 ന് ശാസ്താംകോട്ട പൊലിസ് സ്റ്റേഷനിലാണ് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

എന്നാൽ ലൈം​ഗികാതിക്രമം ഏനാത്തു പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രതിയുടെ വീട്ടിൽ വച്ചായതിനാൽ അവിടെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് ചെറുവാടിയിലെ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ നിന്നാണ് ബിജിഷിനെ പിടികൂടിയത്.

ഏനാത്ത്‌ സ്റ്റേഷനിൽ കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത മോഷണ കേസിലും, പന്തളം പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലും ബിജീഷ് പ്രതിയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ എ ജെ അമൃതസിം​ഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. 

ENGLISH SUMMARY:

19-year-old arrested for sexually assaulting 16-year-old girl