കൊല്ലത്ത് മാരകലഹരിമരുന്നായ എല്‍.എസ്.ഡി സ്റ്റാംപുകളും ഏഴിനം ഹൈബ്രിഡ് കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. കല്ലുംതാഴം സ്വദേശി ഇരുപത്തിയേഴു വയസുളള അവിനാശ് ശശിയാണ് എക്സൈസിന്‍റെ പിടിയിലായത്.
അവിനാശിന്‍റെ കല്ലുംതാഴത്തെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്. 89 മില്ലിഗ്രാം എല്‍എസ് ഡി സ്റ്റാംപുകളും ഇരുപതു ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇയാളുടെ വീട്ടില്‍ നിന്ന് എക്സൈസ് കണ്ടെത്തി. ഹൈബ്രിഡ് കഞ്ചാവുകള്‍ ഉപയോഗശേഷം പ്രത്യേകം കവറുകളിലാക്കി സൂക്ഷിച്ചിരുന്നു.
വിദേശ രാജ്യങ്ങളിൽ കണ്ടുവരുന്ന വൈറ്റ് റാന്‍റ്സ്, ബ്ലാക്ക് ബെറി, സ്ട്രോൺ ആപ്പിൾ, കോപ്പർ കുഷ്, കുക്കീ ഗലാട്ടോ, മിഷിഗൺ, റെയിൻബോ ഷെർലറ്റ് എന്നീ ഇനത്തിലുളള ഹൈബ്രിഡ് കഞ്ചാവ് ആണ് കണ്ടെടുത്തത്. മര്‍ച്ചന്‍റ് നേവിയിലായിരുന്ന അവിനാശ് ഏറെ നാളായി ജോലിക്ക് പോയിരുന്നില്ല. ഇയാള്‍ക്കെതിരെ നേരത്തെയും എംഡിഎംഎ കേസുകള്‍ നിലവിലുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.