police-attack

സംസ്ഥാനത്ത് അറുതിയില്ലാതെ പൊലീസ് അതിക്രമം. ഇടുക്കി കൂട്ടാറിൽ കമ്പംമെട്ട് സി.ഐ ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കൂട്ടർ കുമരകംമെട്ട് സ്വദേശി മുരളീധരനാണ് മർദ്ദനമേറ്റത്. ഡിസംബർ 31 ന് ന്യൂ ഇയർ ആഘോഷത്തിനിടെയായിരുന്നു മർദ്ദനം.  

അടിയേറ്റ മുരളീധരന്റെ പല്ല് ഒടിഞ്ഞു.  ആശുപത്രി ചെലവ് വഹിക്കാമെന്ന് പോലീസ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതിനാൽ പരാതി ഒത്തുതീർപ്പാക്കി. ചികിത്സ ചിലവ് വഹിക്കാതെ വന്നതോടെ മുരളിധരൻ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയെങ്കിലും തുടര്‍നടപടിയുണ്ടായില്ല. 

 
Police Brutality in Idukki – Auto Driver Assaulted by CI:

Endless police brutality in the state. Footage emerges of Kambammettu CI assaulting an auto driver in Idukki Kuttikkanam. The victim of the assault is Muraleedharan, a native of Kumbammettu. The incident took place on December 31 during New Year celebrations.