Untitled design - 1

പത്തനംതിട്ട കടമ്പനാട്ട് പതിനേഴു വയസുകാരി പ്രസവിച്ചതില്‍ ഒപ്പം കഴിഞ്ഞിരുന്ന യുവാവ് അറസ്റ്റില്‍. ബസ് കണ്ടക്ടറായ ആദിത്യന്‍ ആണ് അറസ്റ്റിലായത്. ബസില്‍ വച്ചാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമായി അടുപ്പത്തിലായത്. പിന്നീട് ഒരുമിച്ച് താമസിക്കുകയായിരുന്നു. 

കുഞ്ഞിന് എട്ടുമാസം പ്രായമുണ്ട്. ശിശുക്ഷേമ സമിതിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പെണ്‍കുട്ടിയുടെ അമ്മയുടെ അറിവോടെയാണ് ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. 

അമ്മയ്ക്കെതിരെ കേസെടുക്കുന്നത് ആലോചിക്കുന്നുണ്ട്.  രണ്ടാഴ്ച മുന്‍പ് ആദിത്യന് എതിരെ മറ്റൊരു സംഭവത്തില്‍ പോക്സോ കേസ് എടുത്തിട്ടുണ്ട്. 

ENGLISH SUMMARY:

seventeen-year-old girl gave birth; young man arrested