തൃശൂർ ഒല്ലൂരിൽ പ്രതിയെ പിടികൂടുന്നതിനിടയിൽ ഇൻസ്പെക്ടർക്കും പൊലീസുകാരനും കുത്തേറ്റു. ഒല്ലൂർ ഇൻസ്പെക്ടർ ഫർഷാദിന് കൈയ്ക്കും തോളെല്ലിനുമാണ് പരുക്ക്. സിപിഒ വിനീതിന് കാലിനാണ് കുത്തേറ്റത്. നിവരധി കേസുകളിൽ പ്രതിയായ പടവരാട് സ്വദേശി അനന്തു എന്ന മാരിമുത്തുവാണ് ആക്രമിച്ചത്. കള്ള്ഷാപ്പിൽ ഒരാളെ കുത്തിയ മാരിമുത്തുവിനെ പിടികൂടാന്‍ അഞ്ചേരി അയ്യപ്പൻക്കാവ് ക്ഷേത്രത്തിനു സമീപത്തെ കോഴിഫാമിൽ എത്തിയ ഇന്‍സ്പെക്ടറെ കത്തിയെടുത്ത് കുത്തുകയായിരുന്നു. തടയാനെത്തിയപ്പോള്‍ സി.പി.ഒക്കും കുത്തേറ്റു. പ്രതിയെ മൽപിടിത്തത്തിലൂടെയാണ് കീഴടക്കിയത്.